വെഞ്ഞാറമൂട്:എം.എൽ .എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് പുല്ലമ്പാറ പഞ്ചായത്തിൽ സ്ഥാപിച്ച അഞ്ച് ഹൈ മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.പുല്ലമ്പാറ പഞ്ചായത്തിലെ പാണയം ജംഗ്‌ഷൻ,വയ്യക്കാവ്, മുത്തിപ്പാറ,കലുങ്കിൻ മുഖം,പുതുവൽ നാഗരുകുഴി എന്നീ സ്ഥലങ്ങളിലാണ് സ്ഥാപിച്ചത്.വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ ജില്ലാ പഞ്ചായത്തംഗം കെ.ഷീല കുമാരി,ബ്ലോക്ക് പഞ്ചായത്തംഗം അസീന ബീവി, ഗ്രാമപഞ്ചായത്തംഗങ്ങളായ ബി .ശ്രീകണ്ഠൻ, ഇ.എ മജീദ്,എസ്.ആർ അശ്വതി,എൽ .ശുഭ, പുല്ലമ്പാറ ദിലീപ്,ഷീല,ആർ .മുരളി,പുല്ലമ്പാറ അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |