ആലുവ: കടുങ്ങല്ലൂരിലെ വാടകവീട്ടിൽ ലിവിംഗ് ടുഗദറായി യൂബർ ടാക്സിഡ്രൈവർക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മാങ്കുഴി ഉടമ്പന്നൂർ പുത്തൻപുരയിൽ ചന്ദ്രന്റെ മകൾ ശരണ്യയെയാണ് (31) പടിഞ്ഞാറെ കടുങ്ങല്ലൂർ നെടുമാലി ഭാഗത്തെ ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കൂടെ താമസിച്ചിരുന്ന ആലുവ കുട്ടമശേരി സ്വദേശി മുഹ്സിൻ ഇന്നലെ വൈകിട്ട് അഞ്ചോടെ പലവട്ടം ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുവന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഓട്ടത്തിനായി താൻ പോകുമ്പോൾ ശരണ്യ വീട്ടിലുണ്ടായിരുന്നതായി മുഹ്സിൻ പൊലീസിനോട് പറഞ്ഞു. ഒരുമാസം മുമ്പാണ് മുഹ്സിനും ശരണ്യയും ഇവിടെ താമസിക്കാനെത്തിയത്. ദമ്പതികളാണെന്നാണ് കെട്ടിട ഉടമയോട് പറഞ്ഞിരുന്നത്.
എന്നാൽ ഇടപ്പള്ളി സ്വദേശിയായ രാജേഷുമായി 13വർഷംമുമ്പ് യുവതിയുടെ വിവാഹം കഴിഞ്ഞതാണെന്നും ഈ ബന്ധത്തിൽ രണ്ട് മക്കളുള്ളതായും പൊലീസ് പറഞ്ഞു. ആത്മഹത്യയാണോയെന്ന് വ്യക്തമല്ല. കൈയിൽ മുറിവുള്ളതായി പറയുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റു. ഇന്ന് പോസ്റ്റ്മാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |