ചീമേനി: ഗവ. ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷന്റെ പദ്ധതിയുടെ ഭാഗമായി സിദ്ധ ചികിത്സാ വിഭാഗത്തിനായി നിർമ്മിക്കപ്പെട്ട പുതിയ ഒ.പി കെട്ടിടത്തിന്റെ ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി അജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ മുഖ്യാതിഥിയായി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഇന്ദു ദിലീപ് റിപ്പോർട്ട് അവതരണം നടത്തി. കെ. ശകുന്തള, പി. ശശിധരൻ, കെ. സുകുമാരൻ, കെ.ടി ലത, നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. ഭാഗ്യലക്ഷ്മി, ഡി.എം.ഒ ഓഫീസ് സീനിയർ സൂപ്രണ്ട് എം.എസ് വിനോദ് എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സോണിയ സ്വാഗതവും സിദ്ധ മെഡിക്കൽ ഓഫീസർ ഡോ. നിധിൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |