തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനുമായി സംഘർഷം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശപ്രകാരം ഇന്ന് വൈകിട്ട് നാലിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മോക് ഡ്രിൽ നടത്തും. രാജ്യത്തുടനീളം ഇന്നുതന്നെയാണ് നടക്കുന്നത്. യുദ്ധമുണ്ടായാൽ ജനങ്ങളുടെ സുരക്ഷിതത്വത്തിനുള്ള ദേശീയതല മുന്നൊരുക്കത്തിന്റെ ഭാഗമായാണിത്. ജില്ലകളിൽ കളക്ടർമാർക്കാണ് ചുമതല. പൊതുജനങ്ങൾ സഹകരിക്കണമെന്നും ആശങ്കപ്പെടരുതെന്നും ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് അറിയിച്ചു. 1971ൽ ഇന്ത്യാ- പാക് യുദ്ധത്തിന് മുമ്പാണ് രാജ്യത്ത് ഏറ്റവുമൊടുവിൽ മോക് ഡ്രിൽ നടത്തിയത്.
സൈറൺ മുഴങ്ങും
മോക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് നൽകുന്ന സൈറൺ മുഴക്കും. അതിനുമുമ്പ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അനൗൺസ് ചെയ്യും. മൊബൈലിലും ലഭ്യമാക്കും.
പൊലീസ്, ആരോഗ്യം,റവന്യു, ഫയർഫോഴ്സ്, ദുരന്തനിവാരണം തുടങ്ങിയ വിഭാഗങ്ങൾ ഡ്രില്ലിൽ പങ്കാളികളാകും.
സംസ്ഥാനങ്ങളിലെ സിവിൽ ഡിഫൻസ് സംവിധാനങ്ങൾ വിലയിരുത്താനും പോരായ്മകൾ പരിഹരിക്കാനുമാണ് ഡ്രിൽ നടത്തുന്നത്. സുരക്ഷിതമായി ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കം ഇതിന്റെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |