നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. നേമം സ്വദേശി അനീഷ് അലി (35) ആണ് നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായത്.ഇന്നലെ രാവിലെ വെടിവെച്ചാൻകോവിൽ ഭാഗത്ത് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി പരിസരത്ത് നിൽക്കുകയായിരുന്ന അനീഷിനെ പരിശോധിച്ചപ്പോൾ ഇയാളുടെ കൈയിൽ നിന്നും 45 ഗ്രാം കഞ്ചാവ് കണ്ടെത്തി. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലെ ഇരുട്ട് മുറിയിൽ നിന്നും 2.650 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള അനീഷിന്റെ സംവിധാനത്തിൽ ഒരു സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്. സിനിമയിലെ പല പ്രമുഖർക്കും ഇയാൾ ലഹരി കൈമാറാറുണ്ടെന്നാണ് കിട്ടിയ വിവരം. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും നെയ്യാറ്റിൻകര എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് ജെ.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലായത്.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണ്ണൻ,പ്രശാന്ത്.കെ,സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്,ലാൽകൃഷ്ണ,പ്രസന്നൻ,അൽത്താഫ്,അഖിൽ,വിനോദ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹരിത മോഹൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |