കുളത്തുപ്പുഴ : കല്ലടയാറ്റിൽ കടുവയുടെ ജഡം കണ്ടെത്തി. കുളത്തുപ്പുഴ , നെടുവണ്ണൂർ കടവ് , പൂമ്പാറ ഭാഗത്തു ജനവാസ മേഖലയോട് ചേർന്ന ആറ്റിലാണ് ആറ്റിൽ ഒഴുകിവരുന്ന നിലയിൽ കടുവയെ കണ്ടെത്തിയത്. കടുവ ചത്തത് എങ്ങനെയാണെന്ന് പരിശോധനകൾക്ക് ശേഷമേ അറിയാൻ കഴിയൂവെന്ന് തെന്മല ഡി.എഫ്.ഒ അനിൽ ആന്റണി പറഞ്ഞു. വനം വകുപ്പിൽ പെട്ട ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ചത്തത് പെൺകടുവയാണെന്നാണ് വനം വകുപ്പിന്റെ സ്ഥിരീകരണം.
കഴിഞ്ഞ കുറച്ചു കാലമായി തെന്മല ,ശെന്തുരണി വനമേഖലയിൽ പെട്ട ഭാഗങ്ങളിൽ പെട്ട കല്ലുവരമ്പ് സെക്ഷൻ പരിധിയിൽ കടുവയുടെ സാന്നിദ്ധ്യം ഉണ്ടായതായി ജനങ്ങളിൽ അഭ്യൂഹം പരന്നിരുന്നു. വനാതിർത്തികളിൽ മേയാൻ വിട്ടിരുന്ന വളർത്തുപശുക്കളെ പലപ്പോഴും കൊന്നിട്ടിരുന്നു. അന്നത്തെ വനംവകുപ്പിന്റെ അന്വേഷണത്തിൽ വനത്തിന്റെ പല ഭാഗങ്ങളിലും കടുവയുടെ കാൽപ്പാടുകൾ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |