കൊല്ലം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 10ന് രാവിലെ 9.30ന് ചൊവ്വള്ളൂർ സെന്റ് ജോർജാസ് വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ വയോജന സമ്മേളനം നടത്തും. മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ നിർവഹിക്കും. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ധന്യ.ആർ.ദേവ് ക്യാമ്പ് നയിക്കും. സംസ്ഥാന കമ്മിറ്റി അംഗം ജി.ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാ പ്രസിഡന്റ് ഡോ. വെള്ളിമൺ നെൽസൺ ഉദ്‌ഘാടനം ചെയ്യും. സ്കൂൾ ഹെഡ്മാസ്റ്റർ അഡ്വ. ഫാ.ജോൺകുട്ടി ലഹരി വിരുദ്ധ പ്രഭാഷണം നടത്തും. കരീപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉദയകുമാർ, താലൂക്ക് സെക്രട്ടറി എൻ.ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിവർ സംസാരിക്കും. വയോജന ബാലജന സൗഹൃദം എന്ന വിഷയം ആധാരമാക്കി ആയുർമിത്ര വയോജന ക്ലബ് സെക്രട്ടറി എൻ.രാജേന്ദ്രൻ വിഷയാവതരണം നടത്തും. പ്രതിഭകളെ ആദരിക്കൽ, ഗാനാമൃതം തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |