കുളത്തുപ്പുഴ: ചോഴിയക്കോട് മിൽപ്പാലം സലിം മൻസിലിൽ അബ്ദുൽ സലാമിന്റെ റബർ തോട്ടത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. തൊഴിലാളികൾ ടാപ്പിംഗ് ചെയ്യുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. അതിർത്തി വേലിയിൽ സ്ഥാപിച്ചിരുന്ന വലയിൽ കുരുങ്ങിയ നിലയിലായിരുന്നു പാമ്പ് കിടന്നിരുന്നത്. തൊട്ടടുത്ത വീട്ടിലെ കോഴി ഫാമിൽ ധാരാളം കോഴികളെ വളർത്തുന്നുണ്ട് ,അതിനെ ലക്ഷ്യമാക്കി തൊട്ടടുത്ത വനത്തിൽ നിന്ന് ഇഴഞ്ഞു വന്ന പെരുമ്പാമ്പ് അബദ്ധത്തിൽ വലയിൽ പെട്ടതാകാം. ഉടൻ തന്നെ സ്ഥലം ഉടമ കുളത്തുപ്പുഴ റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. റേഞ്ച് ഓഫീസർ അരുണിന്റെ നിർദ്ദേശം അനുസരിച്ച് വെങ്കോല്ല ശംഖിലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജിത്ത് കുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മേരിദാസൻ, വാച്ചർമാരായ ശശാങ്കൻ, അനിമോൻ എന്നിവരും പാലോട് ആർ.ആർ.ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബു, വിനോദ്, മനീഷ് എന്നിവർ ചേർന്ന് സംഭവസ്ഥലത്ത് എത്തുകയും പാമ്പ് കുടുങ്ങികിടന്ന വല മുറിച്ചു മാറ്റി പാമ്പിനെ പിടികൂടി ഉൾവനത്തിൽ തുറന്നു വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |