താമരശ്ശേരി: ലഹരിയിൽ നിന്ന് യുവതലമുറയെ അകറ്റി നിറുത്തുന്നതിനും യുവാക്കളെ കായിക മേഖലയിൽ സജീവമാക്കാനും സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന 'കിക്ക് ഡ്രഗ്സ്- സേ യെസ് ടു സ്പോർട്സ്' ലഹരിവിരുദ്ധ സന്ദേശയാത്രയ്ക്ക് താമരശ്ശേരിയിൽ സ്വീകരണം. കായികമന്ത്രി വി. അബ്ദുറഹ്മാൻ നയിക്കുന്ന യാത്രയുടെ നാലാംദിന പര്യടനമാണ് കോഴിക്കോട്ടെത്തിയത്.
രാവിലെ അടിവാരം മുതൽ താമരശ്ശേരി ചുങ്കം വരെയുള്ള വാക്കത്തോൺ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഫ്ലാഗ് ഒഫ് ചെയ്തു. കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ലിൻഡോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |