നെടുമ്പാശേരി: സൗത്ത് അടുവാശേരി റെസിഡന്റ്സ് അസോസിയേഷൻ (സാറ) സൗത്ത് അടുവാശേരി സ്പോർട്സ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഈവനിംഗ് എഫ്.സി കാലടി ജേതാക്കളായി. സഹാറ എഫ്.സി പറമ്പയം റണ്ണർ അപ്പായി. വെറ്ററൻസ് വിഭാഗത്തിൽ കുറ്റിയാൽ എഫ്. സി ജേതാക്കളും എയർപോർട്ട് എഫ്.സി അത്താണി റണ്ണർ അപ്പുമായി. വിജയികൾക്ക് മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം.എ സുധീർ, സാറ പ്രസിഡന്റ് പി.ആർ രഘുനാഥ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. അഡ്വ. വി.എൻ മോഹൻദാസ്, അഡ്വ. എസ്. സുകുമാർ, കെ.കെ. ചിന്നപ്പൻ, എം.എച്ച്. അൻസാർ, വി.എസ്. നജീബ്, അനസ് അലി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |