വടകര: മണിയൂർ പഞ്ചായത്തിലെ തുറശ്ശേരി മുക്കിൽ പുതുതായി അനുവദിച്ച പൊതുവിതരണ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. തുറശ്ശേരി മുക്കിൽ തോടന്നൂർ ബ്ലോക്ക് പെൻഷൻ ഭവന് സമീപത്തെ പുതിയ കെട്ടിടത്തിലാണ് കേന്ദ്രം ആരംഭിച്ചത്. മണിയൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന തുറശ്ശേരി മുക്കിലെ റേഷൻ കട പ്രദേശവാസികൾക്കൊപ്പം പഞ്ചായത്തിലെ മറ്റിടങ്ങളിൽ ഉള്ളവർക്കും ഏറെ പ്രയോജനപ്രദമായ സ്ഥലത്താണ് പ്രവർത്തനമാരംഭിച്ചത്. കരുവഞ്ചരിയിലെ കെ.കെ. റീത്തയാണ് ലൈസൻസി. വാർഡ് മെമ്പർ പ്രഭ പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി സത്യൻ, മനേഷ് കുനിയിൽ, ഗോപാലകൃഷ്ണൻ , രാജഗോപാലൻ , കല്ലടി ബാബു എന്നിവർ പ്രസംഗിച്ചു. ജയൻ എൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |