ആലപ്പുഴ: വയർലസ് സംവിധാനം, ഫോറൻസിക് സയൻസ്, ഫിംഗർപ്രിന്റ് ബ്യൂറോ, വിവിധതരം തോക്കുകളും ആയുധങ്ങളും, സ്വയരക്ഷാ സംവിധാനങ്ങൾ, സൈബർ ഡിവിഷൻ, എസ്,പി.സി, നർക്കോട്ടിസ് സെൽ, ഡോഗ് സ്‌ക്വാഡ് തുടങ്ങി സേനയുടെ വിവിധ മേഖലകളെ കോർത്തിണക്കി പൊതുജനങ്ങൾക്ക് പുത്തൻ അനുഭവം പകരുകയാണ് ആലപ്പുഴ എന്റെ കേരളം പ്രദർശനത്തിലെ കേരള പൊലീസിന്റെ സ്റ്റാൾ. വ്യാജ ഫോൺകോളുകൾ, ഓൺലൈൻ തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട റെക്കൊഡഡ് അനൗൻസ്‌മെന്റുകളോടെയാണ് സ്‌റ്റാളിലെത്തുന്നവരെ വരവേൽക്കുന്നത്.
പൊലിസിന്റെ പ്രധാന ശാസ്ത്രാന്വേഷണ വിഭാഗമായ ഫിംഗർപ്രിന്റ് ബ്യൂറോയുടെ ഉപകരണങ്ങൾ, കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന വിവിധ തരം കെമിക്കലുകൾ, ലൈറ്റ് സോഴ്‌സുകൾ, അനുബന്ധ ഉപകരണങ്ങൾ, കൃത്യസ്ഥലത്തുനിന്നു ലഭിക്കുന്ന വിരലടയാളങ്ങളുടെ മോഡലുകൾ, വിവിധതരം ലെൻസുകൾ എന്നിവയും പ്രദർശനത്തിലുണ്ട്. കേരള പൊലീസ് ടെലികമ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി യൂണിറ്റിൽ മുമ്പ് ഉപയോഗിച്ചിരുന്നതും നിലവിൽ ഉപയോഗിക്കുന്നതുമായ ഉപകരണങ്ങൾ കൗതുകമുണർത്തും. വിവിധതരം തോക്കുകൾ കാണുവാൻ കുട്ടികളാണ് ഏറെ താൽപര്യം കാണിക്കുന്നത്. ഒരേ സമയം ആറ് ഷെല്ലുകൾ നിറയ്ക്കാൻ കഴിയുന്ന മൾട്ടി ഷെൽ ലോഞ്ചർ, ഇൻസാസ് റൈഫിൾ, വിവിധയിനം റൈഫിളുകൾ, പിസ്റ്റലുകൾ മുതലായവയും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |