കുളത്തൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടു പേരെ ബാറിലെത്തിച്ച് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ശംഖുംമുഖം ചെറുവെട്ടുകാട് അക്ഷയ വീട്ടിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുക് വിളാകം വീട്ടിൽ കുക്കു എന്ന അഭിലാഷ് (24), ബീമാപ്പള്ളി പത്തേക്കർ ബീമാമാഹിർ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ഫൈസൽ ഖാൻ (38 ) എന്നിവർക്കെതിരെ തുമ്പ പൊലീസ് കേസെടുത്തു. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് സംഭവം. പെൺകുട്ടികളും പ്രതികളായ യുവാക്കളും കാറിലാണ് കുളത്തൂർ ഇൻഫോസിസിന് എതിർവശത്തെ ബാറിലെത്തിയത്. ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം മദ്യലഹരിയിലായ പെൺകുട്ടികളെ വാഷ്റൂമിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് ബോധരഹിതരായ ഇവരെ യുവാക്കൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ മാതാപിതാക്കളോട് പെൺകുട്ടികൾ പീഡനവിവരം പറയുകയായിരുന്നു. തുടർന്നാണ് തുമ്പ പൊലീസിൽ പരാതി നൽകിയത്. എന്നാൽ അധികൃതർ സംഭവം പുറത്തറിയിക്കാതെ രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |