തിരുവനന്തപുരം: മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട്ടിൽ വീണ് ജീവൻ പൊലിയുന്നത് സ്ഥിരമാകുന്നു.ഇന്നലെ നെയ്യാറ്റിൻകര സ്വദേശിയായ രാജേന്ദ്രൻ (55) തോട്ടിൽ വീണുമരിച്ചതാണ് ഒടുവിലത്തെ സംഭവം. പഴവങ്ങാടി സെൻട്രൽ തിയേറ്ററിന് മുൻവശത്തെ, തോടിന്റെ കൈവരിയിൽ ഇരിക്കവേ തോട്ടിനുള്ളിലേക്ക് വീണുപോയതാണെന്നാണ് പൊലീസ് പറയുന്നത്.
ഇതിനു മുൻപ് ആമയിഴഞ്ചൻ തോട്ടിൽ ശുചീകരണത്തിനിറങ്ങിയ നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ജോയി ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.തുടർന്ന് തോടിനെ മാലിന്യമുക്തമാക്കി അപകടരഹിതമാക്കുമെന്ന പ്രഖ്യാപനമുണ്ടായി.എന്നാൽ ആദ്യഘട്ടത്തിലെ പ്രവർത്തങ്ങൾക്കുശേഷം പിന്നെയൊന്നുമുണ്ടായില്ല.
തോട്ടിലേക്ക് മാലിന്യമെറിയുന്നത് തടയാൻ കമ്പി വല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും നടന്നില്ല.ഇതോടെ മാലിന്യം തള്ളൽ വ്യാപകമായി.തുടർന്ന് അപകടങ്ങളും വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |