മാള: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സമഗ്ര ശിക്ഷ കേരളം, ഐരാണിക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ ദേശീയ സർക്കാർ അംഗീകാരമുള്ള രണ്ട് സൗജന്യ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഗ്രാഫിക് ഡിസൈനർ, ആനിമേറ്റർ എന്നീ കോഴ്‌സിലേക്കാണ് അഡ്മിഷൻ. പ്രായപരിധി: 15- 23 വയസ്(എസ്‌സി /എസ്.ടി ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവ്). പത്താം ക്ലാസ് പാസായവർക്ക് പ്ലസ് ടു പഠനത്തോടൊപ്പം കോഴ്‌സിന് ചേരാം. സീറ്റുകൾ: ഓരോ കോഴ്‌സിനും 25 പേർക്ക് പ്രവേശനം നൽകും. അപേക്ഷകൾ: 15 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസിപ്പാൾ: 9496204405, കോ- ഓർഡിനേറ്റർ: 9961111246.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |