തൃശൂർ: പാടൂർ അലിമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പ്രകാരമാണോയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഹയർ സെക്കൻഡറി വിഭാഗം) പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത നിർദ്ദേശിച്ചു. സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപകനെതിരെ സ്‌കൂളിലെ അദ്ധ്യാപിക നൽകിയ പരാതി നിയമാനുസൃതം പരിശോധിച്ച് തീരുമാനം എടുത്തോയെന്നും അറിയിക്കണം. പരാതി ഇന്റേണൽ കമ്മിറ്റി പരിശോധിച്ചിട്ടില്ലെങ്കിൽ പരിശോധിച്ച് തീരുമാനമെടുക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. ആഭ്യന്തര അന്വേഷണ സമിതിയിൽ പരാതി നൽകിയ അദ്ധ്യാപികയ്‌ക്കെതിരെ അദ്ധ്യാപകൻ കമ്മിഷനിൽ നൽകിയ പരാതിയിലാണ് നടപടി. അദ്ധ്യാപിക നൽകിയ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നാണ് അദ്ധ്യാപകന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |