കരുനാഗപ്പള്ളി: ക്ഷേത്രോത്സവങ്ങളിലെ ധൂർത്തും ക്ഷേത്രവിരുദ്ധ കലാപരിപാടികളും ഒഴിവാക്കി സനാതന ധർമ്മ പ്രചാരണത്തിന് പ്രാധാന്യം കൊടുക്കണമെന്ന് ചടയമംഗലം ജ്ഞാനാനന്ദശ്രമം മഠാധിപതി സ്വാമി ദയാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.കോഴിക്കോട് പുല്ലൻപ്ലാവിൽ ശ്രീഭദ്രാ - ദുർഗ്ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന ക്ഷേത്ര സമുന്വയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് രമണൻ കായിക്കര അദ്ധ്യക്ഷനായി. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ആർ.ധനരാജൻ മുഖ്യപ്രഭാഷണം നടത്തി. സമിതി സെക്രട്ടറി ആവണി വിജയൻ സ്വാഗതവും മാതൃസമിതി ശാഖാ സെക്രട്ടറി അനുജ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |