എടക്കര: എടക്കര സബ് ട്രഷറി കെട്ടിടം ശിലാസ്ഥാപനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ് അദ്ധ്യക്ഷനായി. മദ്ധ്യമേഖല ഡെപ്യൂട്ടി ഡയറക്ടർ ഐ. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, ട്രഷറി ഡയറക്ടർ വി. സാജൻ, ജില്ലാ ട്രഷറി ഓഫീസർ എം.കെ. സ്മിജ , ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയി, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി .രവീന്ദ്രൻ, ജില്ലാ കമ്മറ്റിയംഗം പി. ഷെബീർ, ലോക്കൽ സെക്രട്ടറി പി.കെ. ജിഷ്ണു , പി. മോഹനൻ, അഡ്വ. യു. ഗിരീഷ് കുമാർ, വേദവ്യാസൻ, കെ.അജീഷ്, മുഹമ്മദ് റഫീഖ്, കെ.ആർ. ഭാസ്‌ക്കരൻ പിള്ള, ബാബു തോപ്പിൽ, വിനയരാജൻ, ജസ്മൽ പുതിയറ , അരവിന്ദാക്ഷൻ, പി ഉസ്മാൻ, സജി എലവുംതിട്ട എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |