പൊൻകുന്നം: കവിയും വാഗ്മിയും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാർത്ഥം പനമറ്റം ദേശീയവായനശാല ഏർപ്പെടുത്തിയ 2025 ലെ പുരസ്‌കാരം ഡോ.എസ്.ജയചന്ദ്രന് സമ്മാനിക്കും. 25 വർഷത്തിനിടെ നാൽപ്പതിനായിരം പ്ലാസ്റ്റിക് സർജറി നടത്തിയ കേരളത്തിലെ അറിയപ്പെടുന്ന പ്ലാസ്റ്റിക്, ഹാൻഡ് ആൻഡ് മൈക്രോ സർജനാണ് ഡോ.ജയചന്ദ്രൻ. നിലവിൽ കാരിത്താസ് ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. 11 ന് രാവിലെ 11 ന് വായനശാലാഹാളിൽ നടക്കുന്ന വി.ബാലചന്ദ്രൻ അനുസ്മരണ ചടങ്ങിൽ ക്യാഷ് അവാർഡും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം സാഹിത്യകാരൻ അശോകൻ ചരുവിൽ സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |