കൊച്ചി: കെ.ആർ.ഗൗരിയമ്മയുടെ നാലാം ചരമവാർഷികം ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 11.30ന് ആലപ്പുഴയിലെ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.വി. താമരാക്ഷൻ അദ്ധ്യക്ഷത വഹിക്കും. ഭാരവാഹികളായ സജീവ് സോമരാജൻ, കാട്ടുകുളം സലിം, ബാലരാമപുരം സുരേന്ദ്രൻ, ജയൻ ഇടുക്കി തുടങ്ങിയവർ പങ്കെടുക്കും. എറണാകുളത്ത് സെന്റ് വിൻസെന്റ് റോഡിലെ ഓഫീസിൽ രാവിലെ 9ന് അഡ്വ.എ.എൻ.രാജൻ ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മധു അയ്യമ്പിള്ളി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വി.കെ.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |