കോഴിക്കോട്: ജൂനിയർ ചേംബർ ഇന്റർനാഷണൽ ജെ.സി.ഐ അലുംനി ക്ലബിന്റെ കോഴിക്കോട്, മലപ്പുറം ജില്ലയിൽ ഉൾപ്പെട്ട സോൺ 21 ന്റെ നേതൃത്വത്തിൽ മിനി ഐ.പി.എൽ മാതൃകയിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 11 ന് വൈകിട്ട് 4 മുതൽ രാത്രി 11. 30 വരെ കിഴക്കേ നടക്കാവിൽ ഗെയിംഓൺ ടർഫിലാണ് മത്സരം. എട്ട് ടീമുകൾ മത്സരിക്കും. ജെ.സി.ഐ നാഷണൽ ഡയറക്ടർ മെന്ററിംഗ് ആൻഡ് കോച്ചിംഗ് എസ്.കെ മോഹൻദാസ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജെ.സി.ഐ സോൺ ചെയർമാൻ കെ പി ബാബുരാജ് , ശ്രീരശ്മി മിലിന്ത്, അഡ്വ. ജയപ്രശാന്ത് ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |