വടകര: അദ്ധ്യാപക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചവരിൽ പ്രധാനിയും സോഷ്യലിസ്റ്റും, എംപ്ലോയീസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ സ്ഥാപക അംഗവുമായിരുന്ന കെ. ബാലചന്ദ്രൻ മാസ്റ്ററുടെ മൂന്നാം ചരമ വാർഷികം ജെ.ഡി.എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഒ. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി.എൻ.കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജെ.ഡി.എസ് മണ്ഡലം ജനറൽ സെക്രട്ടറി മമ്പള്ളി പ്രേമൻ, വൈ.ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് ഹരിദേവ്. എസ്.വി, പവിത്രൻ പടിഞ്ഞാറയിൽ, വി.കെ. രാഗേഷ് ആദിയൂർ, സുമിത്‌ലാൽ. വി. ഖാലിദ് കാർത്തികപള്ളി, ത്യാഗരാജൻ. കെപി, ടി. പി ബാലൻ, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |