റാന്നി : പഴവങ്ങാടി ഗവ. യു.പി. സ്കൂൾ അങ്കണത്തിലെ മരമുത്തശ്ശിമാരെ അടുത്തറിയാൻ ക്യു . ആർ കോഡ് പതിപ്പിച്ചു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേരി ലൈഫ് ലൈഫ് സ്റ്റൈൽ ഫോർ എൻവിയോൺമെന്റ് പരിപാടിയുടെ ഭാഗമായാണ് ക്യു ആർ കോഡ് പതിപ്പിച്ചത്. പ്രഥമാദ്ധ്യാപകൻ ജോമോൻ തെള്ളിയിൽ ഉദ്ഘാടനം ചെയ്തു.റാന്നി ബിപിസി ഷാജി എ. സലാം, അദ്ധ്യാപിക എഫ്. അജിനി, ബി ആർ സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ ശില്പ നായർ ബി ,സ്പെഷ്യൽ എഡ്യൂക്കേറ്റർ ഹിമാമോൾ സേവിയർ ,ലിജി എൽ ,ശുഭ വത്സകുമാർ,അശ്വതി മോഹനൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |