കോഴഞ്ചേരി: തിരു കൊച്ചി മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയും എസ്.എൻ.ഡി.പി യോഗം നേതാവുമായിരുന്ന സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ നവതി സ്മൃതി ആഘോഷം ഞായറാഴ്ച വൈകിട്ട് 4 ന് കോഴഞ്ചേരി എസ്.എൻ.ഡി.പി യൂണിയൻ ഒാഡിറ്റോറിയത്തിൽ നടക്കും . നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി ദിവാൻ സി.പി രാമസ്വാമി അയ്യർക്കെതിരെ സി.കേശവൻ കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗത്തിന്റെ നവതി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 4 ന് മന്ത്രി സജി ചെറിയാൻ നവതി സ്മൃതിയുടെ ഉദ്ഘാടനം നിർവഹിക്കും മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ മുഖ്യ പ്രഭാഷണം നടത്തുമെന്ന് സംഘാടക സമിതി ചെയർമാൻ ടി.വി സ്റ്റാലിൻ, ജനറൽ കൺവീനർ കെ.എൻ മോഹൻ ബാബു എന്നിവർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ് , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ രാജു ഏബ്രഹാം, പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ ' , ആർ. ശരത്ചന്ദ്രകുമാർ ,വിക്ടർ ടി തോമസ് , എസ് .എൻ. ഡി .പി യോഗം ഭാരവാഹികളായ വിജയൻ കാക്കനാടൻ ,രാകേഷ് കോഴഞ്ചേരി, ബാംബി രവീന്ദ്രൻ , മല്ലപ്പുഴശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു ,ബാബു തോമസ്, ബിജിലി പി ഈശോ തുടങ്ങിയവർ പ്രസംഗിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |