തൊടിയൂർ: വിമാനയാത്ര എന്ന സ്വപ്നം അവർ ഏറെക്കാലമായി മനസിൽ കൊണ്ടു നടക്കുന്നതാണ്. എന്നാൽ സ്വപ്ന സാക്ഷാത്ക്കാരം അത്ര വേഗം നടക്കുന്നതല്ലെന്ന് ഭാഗ്യശ്രീ കുടുംബശ്രീ ഗ്രൂപ്പിലെ അംഗങ്ങൾക്കറിയാമായിരുന്നു.
ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തി. കുടുംബശ്രീ ഗ്രൂപ്പിന്റെ ആയിരം കമ്മിറ്റികൾ പൂർത്തീകരിക്കുമ്പോൾ തങ്ങളുടെ വിമാനയാത്ര എന്ന സ്വപ്നവും യാഥാർത്ഥ്യമാക്കണം.തൊടിയൂർ പഞ്ചായത്ത് 23-ാം വാർഡ് ഭാഗ്യശ്രീ കുടുംബശ്രീ ഗ്രൂപ്പ് കഴിഞ്ഞയാഴ്ച ആയിരം കമ്മിറ്റികൾ പൂർത്തീകരിച്ചു.പിന്നെ വൈകിയില്ല,
തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ഏഴംഗ സംഘം വിമാന യാത്ര നടത്തി.വിമാനയാതയ്ക്ക് ശേഷം കൊച്ചിയിലെ കീഴ്ചകൾ കൂടി കണ്ടിട്ടാണ് ഈ കുടുംബശ്രീ പ്രവർത്തകർ മടങ്ങിയത്. ഭാഗ്യശ്രീകുടുംബശ്രീ ഗ്രൂപ്പിന്റെ പ്രസിഡന്റ് ഇന്ദു, സെക്രട്ടറി ഉഷാകുമാരി, അംഗങ്ങളായ സുധ, ഇന്ദിര, ലളിത, ലീല, ശ്രീജ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |