കൊല്ലം: കോൺട്രാക്ടർമാർ, ബിൽഡർമാർ, നിർമ്മാണ മേഖലയുമായി ബന്ധപ്പട്ട മറ്റ് സ്ഥാപനങ്ങൾ, പ്രൊഫഷണലുകൾ എന്നിവരുടെ സംഘടനയായ ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ കൊല്ലം സെന്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് വൈകിട്ട് 7ന് ലീല അഷ്ടമുടി റാവിസ് ഹോട്ടലിൽ നടക്കും.
പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കർ ഉദ്ഘാടനം ചെയ്യും. ബി.എ.ഐ കൊല്ലം സെന്റർ ചെയർമാൻ പീർ മുഹമ്മദ് അദ്ധ്യക്ഷനാകും. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യാതിഥിയാകും. സ്ഥാനാരോഹണ ചടങ്ങുകൾക്ക് ബി.എ.ഐ സംസ്ഥാന ചെയർമാൻ കെ.എ.ജോൺസൺ, ബി.എ.ഐ മുൻ സംസ്ഥാന ചെയർമാൻ സുരേഷ് പൊറ്റെക്കാട്ട് എന്നിവർ നേതൃത്വം നൽകും. 2025 - 26 വർഷം ബി.എ.ഐ നടപ്പാക്കാൻ പോകുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
പി.എൻ.സുരേഷ് പാലക്കോട്ട് (ചെയർമാൻ), ആർക്കിടെക്ട് ആസാദ് ജമാൽ (വൈസ് ചെയർമാൻ), സാജു മാത്യു (സെക്രട്ടറി), സുനിൽ കുമാർ (ജോ. സെക്രട്ടറി), അഖിൽ വിനായക് (ട്രഷറർ) എന്നിവരാണ് ഭാരവാഹികളായി ചുമതലയേൽക്കുന്നത്. സംസ്ഥാനത്തെ 22 സെന്ററുകളിൽ നിന്നായി 250 പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. നൂതനവും വ്യത്യസ്തവുമായ നിർമ്മാണസാമഗ്രികളും വിവിധ നിർമ്മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളുടെ പ്രദർശനവും ഉണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |