മലപ്പുറം : ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുംവിധം രൂപപ്പെടുത്തിയ വഖ്ഫ് ഭേദഗതി ബില്ലിന്റെ പൗരാവകാശ ലംഘനം ചർച്ച ചെയ്തു മെയ് 11 ന് ഞായറാഴ്ച മലപ്പുറം ടൗൺഹാളിൽ ജനാധിപത്യ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കും. വഖ്ഫിന്റെ മതവും രാഷ്ട്രീയവും വിലയിരുത്തുന്ന പ്രഭാഷണങ്ങൾ സമ്മേളനത്തിൽ നടക്കും. വഖ്ഫ് ഇന്ത്യയുടെ സാമൂഹിക നവോത്ഥാനത്തിൽ വഹിച്ച പങ്ക് സമ്മേളനം ചർച്ച ചെയ്യും.
എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന പരിപാടി വഖ്ഫ് ഭേദഗതി ബില്ലിലൂടെ രാജ്യത്ത് സൃഷ്ടിക്കുന്ന മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെയും പൗരാവകാശ ധ്വംസനത്തിനെതിരെയുള്ള കനത്ത താക്കീതായി മാറും. സമസ്ത മുശവറ അംഗം പൊൻമള മൊയ്തീൻ കുട്ടി ബാഖവി പ്രാർത്ഥന നിവ്വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |