മലപ്പുറം: സഹകരണ പെൻഷൻകാരുടെ നിർദ്ദിഷ്ട പെൻഷൻ പരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കണമെന്നും നിറുത്തലാക്കിയ ക്ഷാമബത്ത ഉടൻ പുനസ്ഥാപിക്കണമെന്നും പി. ഉബൈദുള്ള എം.എൽ.എ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള കോ. ഓപ്പറേറ്റീവ് പെൻഷനേഴ്സ് ഓർഗ്ഗനൈസേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ.പി.മോയിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ പാക്കത്ത്, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദാലി, വി. മുഹമ്മദ് കുട്ടി, പി.ബാപ്പുട്ടി, കെ.മൊയ്തീൻ വയനാട്, എ.ടി.ഷൗക്കത്തലി, അബ്ദുൽസലാം പേരയിൽ, അമ്പാട്ട് ഉമ്മർ, വി. മുസ്തഫ, സി.ടി.മുഹമ്മദ്, എം.മുഹമ്മദ് വളവന്നൂർ, എം.സൈനുദ്ദീൻ, കെ.മൊയ്തീൻ ഇരുമ്പൂഴി, സി.എച്ച്.അബ്ദുസമദ്, കെ.പി.കുഞ്ഞി മുഹമ്മദ്, വി.ആയിശുമ്മ, കെ.പി.കൃഷ്ണൻ, തായാട്ട് മുഹമ്മദ്, സി.അബ്ദുറഹിമാൻ, ഹംസ അനന്താവൂർ, വി.പി.കുഞ്ഞലവി, കെ.ഹുസൈൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |