വൈക്കം: തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിർഭരമായി. മേൽശാന്തി റ്റി.എൻ. രാധാകൃഷ്ണൻ സഹകാർമ്മികനായി. സ്വയംവര ഘോഷയാത്രയ്ക്ക് ക്ഷേത്രം പ്രസിഡന്റ് ഇ.ജി. വേണുഗോപാൽ, സെക്രട്ടറി വി.എം. ഷാജി, മഹിളാ സമാജം പ്രസിഡന്റ് സരസ്വതി വിജയൻ, സെക്രട്ടറി മിനി പ്രകാശൻ, ട്രഷറർ കെ.ജി. ബാലകൃഷ്ണൻ, ക്,ത്രേം മാനേജർ എൻ.എസ്. സിദ്ധാർത്ഥൻ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 10.30ന് സ്വധാമപ്രാപ്തി, നാരായണ സദ്യ, അവഭൃഥ സ്‌നാനം, ആറാട്ട് എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |