മൂവാറ്റുപുഴ: ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിൽ മധു മാധവന് ഒരു സ്വർണവും ഒരു വെങ്കലവും. ഡൽഹിയിൽ വച്ച് നടക്കുന്ന ഏഷ്യൻപഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച വാഴക്കുളം കാവന ഇടക്കുടിയിൽ മധു മാധവന് 90 കിലോ ഗ്രാൻഡ് മാസ്റ്റേഴ്സ് വിഭാഗത്തിലാണ് സ്വർണവും വെങ്കലവും നേടിയത് . നാഗ്പൂരിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ രണ്ടു കൈക്കും ഒന്നാം സ്ഥാനം നേടിയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കും ലോക ചാമ്പ്യൻഷിപ്പിലേക്കും യോഗ്യത നേടിയത്. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ ഇതിനുമുൻപും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് . മക്കളായ അനുജിത് മധുവും അഭിജിത് മധുവും സംസ്ഥാനതല വിജയികൾ ആയിട്ടുണ്ട് .ഭാര്യ ബിജി മധു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |