തിരുവനന്തപുരം: യുവാക്കളിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗം ചെറുക്കാൻ മാതൃദിനമായ ഇന്ന് വെള്ളയമ്പലം മാനവീയം വീഥിയിൽ വൈകിട്ട് 5ന് 'ലവ് യു മാം" എന്ന ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിക്കും.തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായ എല്ലാ അമ്മമാർക്കും ആശ്വാസകരമായ സന്ദേശം നൽകുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇവിടെയെത്തുന്ന യുവാക്കൾ തങ്ങളുടെ അമ്മമാർക്ക് ജീവിതകാലം മുഴുവൻ മയക്കുമരുന്നിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അചഞ്ചലമായ വാഗ്ദാനം നൽകും.വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡും വിമൻസ് എംപവർമെന്റ് ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് ഒഫ് ഇന്ത്യയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്,ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവർ സംസാരിക്കും. അസിസ്റ്റന്റ് ഐ.ജി മെറിൻ ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകും. തുടർന്ന് തീവ്ര എന്ന മ്യൂസിക്കൽ ബാൻഡിന്റെ പരിപാടിയും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |