കോട്ടയം : നൂറ് സീറ്റിലധികം നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനം തിരുനക്കര മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ.എ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാൻ എം.സി.സെബാസ്റ്റ്യൻ, കെ. ആർ. ഗിരിജൻ, അഡ്വ. പി. എസ്. ജെയിംസ്, ബാബു വലിയവീടൻ, വി. ഡി. ജോസഫ്, ജോണി സെബാസ്റ്റ്യൻ,രാജു പാണാലിക്കൽ, റെജി ജോർജ്, ചിരട്ടക്കോണം സുരേഷ്, കരുമം സുന്ദരേശൻ,കല്ലട ഫ്രാൻസിസ്, സുനിൽ എടപ്പാലക്കാട്ട്, കോശി തുണ്ട് പറമ്പിൽ, സി. വീരാൻകുട്ടി, എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് തിരുനക്കര മൈതാനിയിലേക്ക് കൂറ്റൻ പ്രകടനവുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |