കോഴിക്കോട്: എന്റെ കേരളം പ്രദർശനവിപണന മേളയിൽ ഭിന്നശേഷിക്കാർക്ക് വിവിധ സഹായ ഉപകരണങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തു. സാമൂഹികനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനാണ് ഒമ്പത് ലക്ഷം രൂപയുടെ സഹായോപകരണങ്ങൾ കൈമാറിയത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. 32 പേർക്ക് ശ്രവണ സഹായി, 22 പേർക്ക് സഹായ ഉപകരണം, തീവ്ര ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് എന്നിവയാണ് കൈമാറിയത്. ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ. എം.വി ജയഡാളി അദ്ധ്യക്ഷത വഹിച്ചു. ഡോ. റോഷൻ ബിജിലി, അഞ്ജു മോഹൻ, എം.ഡി കെ. മൊയ്തീൻകുട്ടി, ഗിരീഷ് കീർത്തി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |