കോടുകുളഞ്ഞി : ഏകലോകത്തിന്റെ പ്രവാചകനാണ് ശ്രീനാരായണ ഗുരുദേവനെന്ന് ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി ശിവബോധാനന്ദ സ്വാമികൾ പറഞ്ഞു. മഠത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശ്രീനാരായണ ധർമ്മ പ്രബോധനത്തിന്റെയും ധ്യാനത്തിന്റെയും രണ്ടാം ദിനമായ ഇന്നലെ ധർമ്മ പ്രബോധനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭേദവ്യത്യാസങ്ങൾ വെടിഞ്ഞ് ലോകം ഒന്നായി തീരുമെന്ന് ഗുരുദേവൻ പ്രവചിച്ചിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും വ്യത്യാസങ്ങൾ ഇല്ലാതെ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാൻ മതാതീതമായ ഒരു സംസ്‌കാരം വളർത്തിയെടുക്കാൻ പുതിയ സമസ്യകൾ തേടുന്ന ഗുരുധർമ്മത്തിന് സാധിക്കുമെന്നും സ്വാമി പറഞ്ഞു. പരസ്പര വിദ്വേഷവും യുദ്ധവും ഒഴിവാക്കി രാജ്യങ്ങൾ ഒന്നായി തീരണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. ശുഖാകാശ സരസ്വതി സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് സമൂഹ പ്രാർത്ഥന, ധ്യാനം, ഗുരുപൂജ, മംഗളാരതി, ഗുരുപൂജ, പ്രസാദ വിതരണം, ശിവഗിരിമഠം സ്വാമിമാരായ ധർമ്മാനന്ദ, പ്രേമാനന്ദ എന്നിവരുടെ അനുഗ്രഹ പ്രഭാഷണം, സമൂഹ പ്രാർത്ഥന, മംഗളാരതി എന്നിവ നടന്നു.
സമാപന ദിനമായ ഇന്ന് പതിവ് പൂജകൾക്കു പുറമെ രാവിലെ 10നും ഉച്ചയ്ക്ക് 2.10നും ശിവഗിരിമഠം സ്വാമിമാരായ ധർമ്മാനന്ദ, പ്രേമാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. 10.30 ന് ഡോ.എ.വി.ആനന്ദരാജ്, രമേശൻ കടയ്ക്കൽ, എം.കെ.രാജൻ, വാസുദേവൻ, പുരുഷോത്തമൻ, സുമാസുരേഷ്, രാജേഷ് ഇടമുറി എന്നിവർ പ്രസംഗിക്കും. തുടർന്ന് ശ്രീനാരായണ ധർമ്മ പ്രബോധനം നടക്കും. ഉച്ചക്ക് 2.10ന് ശിവഗിരി മഠം സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. 3.10ന് എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ പ്രസംഗിക്കും. 4.10ന് സമൂഹ പ്രാർത്ഥന, ധ്യാനം, സമർപ്പണം, ആരതി, പ്രസാദ വിതരണം എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |