പൊൻകുന്നം : പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാരംഭിച്ച പാലക്കാട് സർവീസ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഫ്ളാഗ് ഒഫ് ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, എ.ടി.ഒ എസ്.രമേശ് ,ഇൻസ്‌പെക്ടർ സനിൽകുമാർ, ആന്റണി മാർട്ടിൻ, കെ.എ.എബ്രഹാം, അമ്പിളി ശിവദാസ്, സുമേഷ് ആൻഡ്രൂസ്, ഷാജി പാമ്പൂരി,ഷാജി നെല്ലേപറമ്പിൽ,അബ്ദുൾ റഹ്മാൻ,കെ.ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് 5.15ന് പുറപ്പെടുന്ന ബസ് രാത്രി 10.55 ന് പാലക്കാട്ടെത്തും. തിരിച്ച് രാവിലെ 6.45 ന് പാലക്കാട് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40 ന് പൊൻകുന്നത്ത് എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |