കാക്കനാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായും അവയുടെ ഉപഭോഗം പ്രചരിപ്പിക്കുന്നതിനും എല്ലാ ജില്ലകളിലും മില്ലെറ്റ് കഫേ ആരംഭിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി പ്രവർത്തിക്കുന്ന മില്ലോസ് മില്ലെറ്റ് കഫേ പാലച്ചുവട് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപ്പിള്ള ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ആദ്യ വില്പന നടത്തി. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടാനി തോമസ്, നൗഷാദ് പല്ലച്ചി, സ്മിതാ സണ്ണി, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |