പനമറ്റം : ദേശീയവായനശാലയിൽ ഗ്രന്ഥകാരനും വാഗ്മിയുമായ വി.ബാലചന്ദ്രൻ, സാഹിത്യകാരൻ വി.രമേഷ്ചന്ദ്രൻ എന്നിവരുടെ അനുസ്മരണം നടത്തി. സാഹിത്യകാരൻ അശോകൻ ചരുവിൽ മുഖ്യാതിഥിയായി. വായനശാല പ്രസിഡന്റ് എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. വി.ബാലചന്ദ്രൻ പുരസ്‌കാരം ഡോ.എസ്.ജയചന്ദ്രന് സമ്മാനിച്ചു. വി.രമേഷ് ചന്ദ്രന്റെ സഞ്ചാരസാഹിത്യം മലയാളത്തിൽ എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് ഭാഷാ ഇൻസ്റ്റിറ്ട്ട്റ്യൂ അസി.ഡയറക്ടർ എൻ. ജയകൃഷ്ണൻ പ്രകാശനം ചെയ്തു. സഞ്ചാരസാഹിത്യകാരൻ വി. മുസഫിർ അഹമ്മദ് പുസ്തകാവതരണം നടത്തി. ബി. ഹരികൃഷ്ണൻ, എബ്രഹാം തോമസ്, സീന ആർ.നായർ, കെ.ഷിബു, എം.പി.ബിനുകുമാർ, ജയശങ്കർ ചെട്ടിയാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |