കൊച്ചി: ശ്രീനാരായണ ഗുരുവിന്റെ സന്യാസിശിഷ്യ പരമ്പരയിലെ പ്രഥമ സന്യാസിനി സ്വാമിനി അമൃതമാതയുടെ (വി.കെ.സുശീല) ജന്മശതാബ്ദി സ്മരണിക തയ്യാറാക്കുന്നതിന് സ്വാമിനിയെ സംബന്ധിക്കുന്ന കുറിപ്പുകളും ചിത്രങ്ങളും കൈവശമുള്ളവർ കൈമാറണമെന്ന് വടക്കേക്കര ശ്രീനാരായണ സേവിക സമാജം മഠാധിപതി സ്വാമിനി ശാരദപ്രിയമാത അഭ്യർത്ഥിച്ചു. 9496622405, 9605896025 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 1924ൽ പാല്യത്തുരുത്തിൽ ജനിച്ച വി.കെ. സുശീല എറണാകുളം സെന്റ് മേരീസ് കോൺവെന്റ് ഹൈസ്‌കൂളിലും മഹാരാജാസ് കോളേജിലുമാണ് പഠിച്ചത്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. 1990ൽ സന്യാസം സ്വീകരിച്ചു. 1995ൽ ശ്രീനാരായണ സേവിക ആശ്രമം സ്ഥാപിച്ചു. 2009ൽ സമാധിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |