കൊല്ലങ്കോട്: പയ്യല്ലൂർ തിരു. കാച്ചാംകുറുശ്ശി പെരുമാൾ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് ഉത്സവത്തിന് കൊടിയേറ്റം നടന്നു. 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട്, കരിയന്നൂർ വാസുദേവൻ നമ്പൂരിപ്പാട് എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറി. മേയ് 19 വരെ നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ആചാര വിധികളോടുകൂടിയ പൂജകളും വിവിധ കലാപരിപാടികളും ഉണ്ടാകും. 18 ന് പള്ളിവേട്ട കാച്ചാം കുറിശ്ശി ക്ഷേത്രത്തിൽ നിന്നും കൊല്ലങ്കോട് കളരി കോവിലകം ശ്രീ മൂർത്തി ക്ഷേത്രത്തിലേക്ക് ആനകളുടെയും മേളത്തിന്റെയും അകമ്പടിയോടുകൂടി എഴുന്നെള്ളത്തും പഞ്ചവാദ്യത്തോടെ പുലിക്കോട് അയ്യപ്പക്ഷേത്രത്തിലെത്തി തിരിച്ച് കാച്ചാം കുറിശ്ശിയിൽ എത്തിച്ചേരും. 19 ന് രാവിലെ 11.30ന് പ്രസാദ ഊട്ട്. വൈകീട്ട് 6.30ന് ആറാട്ട് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |