ആലപ്പുഴ:യു.ഐ.ഡി ആധാർ വിഷയങ്ങളുടെ പേരിൽ 2022 മുതൽ അദ്ധ്യാപകരുടെ തസ്തിക നഷ്ടപ്പെടുന്ന രീതിയിൽ കെ.ഇ.ആർ ഭേദഗതി നടത്തിയത് പിൻവലിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള ആവശ്യപ്പെട്ടു.കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ ദക്ഷിണമേഖല എക്‌സിക്യുട്ടീവ് ക്യാമ്പ് ഉദ്‌ലാടനംചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന വൈസ് പ്രസിഡന്റ് ഐ. ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ട്രഷറർ സിദ്ദിഖ് പാറോക്കോട്, സംസ്ഥാന സെക്രട്ടറി പ്രകാശ് പോരേടം, ജില്ലാ പ്രസിഡന്റ് ടി.എ.അഷ്‌റഫ് കുഞ്ഞാശാൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |