നെടുമങ്ങാട്: കരകുളം പുരവൂർക്കോണം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. കേരള ഹെൽത്ത് ക്ലബ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റും പുരവൂർക്കോണം റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ വി.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ.വി.ദിനേശ്,ട്രഷറർ രാജേഷ്,അഡ്വ.ഗോപാലകൃഷ്ണൻ നായർ,എൻ.സുരേഷ്‌കുമാർ, ജോമോൻചാക്കോ,ഷിബു,ബിനു,ശരത്,വിജയൻ തുടങ്ങിയവർ സംസാരിച്ചു. പുരവൂർക്കോണം, വഴയിലപാലം ജംഗ്‌ഷൻ,ആറാംകല്ല് എന്നിവിടങ്ങളിൽ ലഹരിവിരുദ്ധ റാലിയും കായിക പരിശീലന ക്യാമ്പും നടത്തി. ബി.എസ്.രഞ്ജിത്ത് കായിക പരിശീലന ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |