കോഴിക്കോട്: ആരോഗ്യമേഖലയിൽ ഒന്നാമതാകാനുള്ള കുതിപ്പ് തുടരുമ്പോഴും മരണാനന്തര അവയവദാനത്തിൽ കേരളം പിന്നോട്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 12ാം സ്ഥാനത്താണ് കേരളം. അവയവം ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് 51506 പേർ രജിസ്റ്റർ ചെയ്ത മഹാരാഷ്ട്രയാണ് മുമ്പിൽ. കേരളത്തിൽ 5891 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ 13 വർഷത്തിനിടെ 387 പേർ മാത്രമാണ് കേരളത്തിൽ മരണാനന്തരം അവയവം ദാനം ചെയ്തത്. 1108 അവയവമാറ്റശസ്ത്രക്രിയകളും നടന്നു.
ഈ വർഷം ഇതുവരെ മസ്തിഷ്‌കമരണം സംഭവിച്ച ഒൻപത് പേരിൽ നിന്നായി നടന്നത് 24 അവയവമാറ്റശസ്ത്രക്രിയകളാണ്. മുൻ വർഷങ്ങളിലും നാമമാത്രമാണ് കണക്ക്. 2767 പേർ അവയവദാന മേൽനോട്ടച്ചുമതലയുള്ള കെസോട്ടോയിൽ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ) രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുണ്ട്. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് ഉയരുന്ന നിയമപ്രശ്നങ്ങളും ആശുപത്രികൾ മരണം സ്ഥിരീകരിക്കുന്നത് കുറയുന്നതുമാണ്
അവയവദാനനിരക്ക് കുറയാനുള്ള പ്രധാന കാരണം. അതേ സമയം ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം കൂടുന്നുണ്ട്.
വേണം കൂടുതൽ വൃക്ക
കൂടുതൽപേരും രജിസ്റ്റർ ചെയ്ത്കാത്തിരിക്കുന്നത് വൃക്കയ്ക്കുവേണ്ടിയാണ്. 2128 പേർക്കാണ് വൃക്ക വേണ്ടത്. ഈ വർഷം 14 വൃക്കകളാണ് ദാനം ചെയ്തത്. 2024 ൽ 19 ഉം 2023ൽ 32 ഉം 2022 ൽ 28 വൃക്കകളും ദാനം ചെയ്തു.
അവയവദാനം: സന്നദ്ധത അറിയിച്ചവർ
മഹാരാഷ്ട്ര- 51506
രാജസ്ഥാൻ- 43595
കർണാടക- 37032
ഗുജറാത്ത്- 36870
മദ്ധ്യപ്രദേശ്- 23275
തെലങ്കാന- 14820
ഉത്തർപ്രദേശ്- 11856
തമിഴ്നാട്- 10300
ആന്ധ്രപ്രദേശ്- 8398
ഒഡീഷ- 7185
വെസ്റ്റ്ബംഗാൾ- 6007
കേരളം- 5894
വർഷം - അവയവം ദാനം ചെയ്തവർ- ദാനം ചെയ്ത അവയവങ്ങളുടെ എണ്ണം
2012.............9.......................................................22
2013-...........36.......................................................89
2014.............58.......................................................155
2015.............76.......................................................215
2016............72.....................................................199
2017............18......................................................60
2018............8........................................................28
2019...........19.......................................................54
2020...........21.......................................................68
2021............17.....................................................48
2022..........14.......................................................52
2023..........19........................................................62
2024..........11.......................................................32
2025.........9..........................................................24
കാത്തിരിക്കുന്നവർ
വൃക്ക- 2128
കരൾ- 492
ഒന്നിലധികം അവയവം- 30
ഹൃദയം-82
പാൻക്രിയാസ്- 5
ശ്വാസകോശം-1
ചെറു കുടൽ- 3
കെെ-6
കോർണിയ- 20
ആകെ- 2767
അവയവദാനനിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആശുപത്രികളിൽ ഡോക്ടർമാർ മസ്തിഷ്കമരണം നിർണയിക്കുന്നത് കുറഞ്ഞതാണ്. ഡോക്ടർമാർ ബന്ധുക്കളോട് അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നില്ല. തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ചശേഷമാണ് മരണം പ്രഖ്യാപിക്കുന്നത്. ഈ ഘട്ടത്തിലാണ് ദാനം ചെയ്യേണ്ടത്
- ഡോ. നോബിൾ ഗ്രേഷ്യസ്,
എക്സിക്യൂട്ടീവ് ഡയറക്ടർ
കെ സോട്ടോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |