ചേരപ്പള്ളി: മാതൃദിനത്തോടനുബന്ധിച്ച് പറണ്ടോട് മലയൻന്തേരി നവചേതന ഗ്രന്ഥശാലയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മുത്തശിമാരെ ആദരിച്ചു.
മികച്ച കർഷകൻ വലിയകലുങ്ക് അജികുമാർ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് നാസില അദ്ധ്യക്ഷയായി. നവചേതന പ്രസിഡന്റ് എം.എസ്. സുധാകരൻ,സാംസ്കാരിക സമിതി പ്രസിഡന്റ് എൻ. ബാബുരാജ്,രക്ഷാധികാരി എം.എസ്. മനോഹരൻ,ഗ്രന്ഥശാല പഞ്ചായത്ത് സമിതി കൺവീനർ ജോൺ താഴ്വാരത്ത്,നവചേതന സെക്രട്ടറി എസ്.പ്രശാന്ത്,വനിതാവേദി ഭാരവാഹികളായ ശാലിനി,ചന്ദ്രിക,അനിത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |