റാന്നി : നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിന് എതിരെയുള്ള സി.പി.എം ജനകീയസമരത്തിന് ഇടമുറിയിൽ നിന്ന് തുടക്കം. സി.പി.എം ഇടമുറി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകിയ സമരം റാന്നി ഏരിയ കമ്മിറ്റി അംഗം ലീല ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് ലോക്കൽ സെക്രട്ടറി മിഥുൻ മോഹൻ, ഷാജി പതാലിൽ, സി.എ സന്തോഷ് കുമാർ, മോഹനൻ പിള്ള,ജോൺ ജോർജ്, വി.എൻ ത്യാഗരാജാൻ, അനീഷ് കുമാർ വി.സി , ജേക്കബ്, പ്രമോദ് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |