ചാവക്കാട്:അഞ്ചങ്ങാടിയിൽ മത്സ്യഭവന് സമീപം ഓപ്പൺ ജിം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി.എം.മുഹമ്മദ് ഗസാലി നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും കടപ്പുറം പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി 2024-25 വാർഷിക പദ്ധതിയിൽ 9 ലക്ഷം രൂപ ചെലവഴിച്ചാണ് ജിം സജ്ജീകരിച്ചത്. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ എ.വി.അബ്ദുൽ ഗഫൂർ, ടി.ആർ.ഇബ്രാഹിം, അഡ്വ. മുഹമ്മദ് നാസിഫ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എം.മുജീബ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഫൗസിയ ഉമ്മർ, പൊതുപ്രവർത്തകരായ സുബൈർ തങ്ങൾ, സെയ്തു മുഹമ്മദ് പോക്കാക്കില്ലത്ത് തുടങ്ങിയവർ സംബന്ധിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വി.പി.മൻസൂർ അലി സ്വാഗതവും ശുഭ ജയൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |