കൊച്ചി: ശാന്തിഗിരി ആശ്രമം മാതൃണ്ഡലം എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ ഏരിയകളുടെ നേതൃത്വത്തിൽ 'സ്‌നേഹപൂർവ്വം അമ്മയ്ക്കായ്' എന്നപേരിൽ മാതൃദിനം ആഘോഷിച്ചു. എളമക്കര പൊലീസ് സബ് ഇൻസ്‌പെക്ടർ ആനി ശിവ ഉദ്ഘാടനം ചെയ്തു. ആശ്രമം സർവിസസ് ഹെഡ് കൽപ്പന ജ്ഞാനതപസ്വനി അദ്ധ്യക്ഷത വഹിച്ചു. പാലാരിവട്ടം ബ്രാഞ്ച് ആശ്രമം അഡ്മിനിസ്ട്രേറ്റർ സ്വാമി തനിമോഹനൻ മുഖ്യപ്രഭാഷണം നടത്തി.
മാതൃമണ്ഡലം ഗവേർണിംഗ് കമ്മിറ്റി മെമ്പർ അഡ്വ. ചന്ദ്രലേഖ, ധന്യ എസ്. രാജ്, അഞ്ജന സുനിൽ, ടി.വി.വിനീത, ജയ ഷൈൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശാന്തിമഹിമ, ഗുരുമഹിമ, ഗുരുകാന്തി അംഗങ്ങൾ അമ്മമാരെ കുറിച്ചുള്ള അനുഭവം പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |