തൃശൂർ: അമല മെഡിക്കൽ കോളേജിൽ നടത്തിയ നഴ്‌സസ് വാരാചരണ സമാപന പരിപാടികളുടെയും അവാർഡ് ജേതാക്കളുടെ അനുമോദന യോഗത്തിന്റെയും ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര, ഡെപ്യുട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ.അനൂപ്, ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ഫാ. ഡെൽജോ പുത്തൂർ, ഡോ. രാജി രഘുനാഥ്, സി.ലിഖിത, സി.മിനി എന്നിവർ പ്രസംഗിച്ചു. ആനി ബെസ്റ്റ് നഴ്‌സ് ലീഡർ അവാർഡ് സി.ലിഖിതയും വൈ.എം.സി.എ അവാർഡ് മേഴ്‌സി കെ.ഫ്രാൻസിസും കരസ്ഥമാക്കി. അമല ബെസ്റ്റ് നഴ്‌സ് അവാർഡുകൾ പി.ജെ.ജിത, ഷിബി എസ്.അമ്പാടി, ഏഞ്ചൽ ജോജു, സ്‌നേഹ ഇമ്മാനുവൽ, എം.ടി.റിറ്റി എന്നിവർ കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |