കടുത്തുരുത്തി : ആപ്പാഞ്ചിറ എസ്.എൻ.ഡി.പി ജംഗ്ഷനിൽ ഗുരുദേവക്ഷേത്രത്തിനു മുന്നിലായി സ്ഥാപിച്ച മിനിഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻജോർജ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ജോസ് പുത്തൻകാല,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി,ബ്ലോക്ക് മുൻ പ്രസിഡന്റ് പി.വി.സുനിൽ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.സ്മിത, ബ്ലോക്കംഗം നയന ബിജു, കൈലാസ് നാഥ്, ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ജോസ് കെ മാണിയുടെ എം.പി ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി പ്രദേശം ഇരുട്ടിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |