ലാഭവിഹിതമായി 2.75 ലക്ഷം കോടി രൂപ നല്‍കിയേക്കും
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി 2.75 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് കൈമാറിയേക്കും. ഇതോടെ രാജ്യത്തെ ബാങ്കിംഗ് സിസ്റ്റത്തിലെ പണലഭ്യത ആറ് ലക്ഷം കോടി രൂപ കവിയുമെന്നാണ് വിലയിരുത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ധനസ്ഥിതി ഗണ്യമായി മെച്ചപ്പെടാനും സിസ്റ്റത്തില്‍ അധിക തുക ലഭ്യമാകാനും റിസര്‍വ് ബാങ്ക് നടപടി സഹായകരമാകും.
ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും ചാഞ്ചാട്ടങ്ങളും റിസര്‍വ് ബാങ്കിന്റെ ധന സ്ഥിതി മെച്ചപ്പെടാന്‍ സഹായിച്ചതാണ് കേന്ദ്ര സര്‍ക്കാരിലേക്ക് അധിക പണം നല്‍കാന്‍ അവസരമൊരുക്കിയത്.
വിദേശ നാണയ ശേഖരത്തിന്റെ ഭാഗമായി കഴിഞ്ഞ കാലങ്ങളില്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടിയ യു.എസ് കടപ്പത്രങ്ങളില്‍ നിന്ന് മികച്ച വരുമാനമാണ് റിസര്‍വ് ബാങ്കിന് ലഭിച്ചത്. ഇതോടൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് തടയിടാനായി വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ വിറ്റഴിച്ചതില്‍ നിന്നും ലഭിച്ച ലാഭവും റിസര്‍വ് ബാങ്കിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തി. ആഭ്യന്തര കടപ്പത്രങ്ങളില്‍ നിന്നും വമ്പന്‍ വരുമാനമാണ് കേന്ദ്ര ബാങ്കിന് നേടാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |