ഉദിയൻകുളങ്ങര: പാറശാല രൂപതയിലെ നീരാഴികോണം സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിലെ യുവജന സംഘടനയായ എം.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ലഹരിയില്ലാ പുലരി എന്ന സന്ദേശം നൽകികൊണ്ട് ഫുട്ട്ബോൾ ടൂർണമെന്റ് നടത്തി. കള്ളിക്കാട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് കാട്ടാക്കട എക്സൈസ് ഓഫീസർ ശിശുപാലൻ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു വെട്ടിയോട്ടിൽ തടത്തിൽ, ഫാ.സാമുവേൽ തിരുഹൃദയം, പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ, പൂഴനാട് രാജൻ, അജിത്, അഖിജിത് രാജ്, സോണ, അലക്സ‌്, പ്രശാന്ത് എന്നിവർ സംസാരിച്ചു. വിജയികൾക്ക് എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |